Post Category
സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഏപ്രിൽ 2, 3 തീയതികളിൽ
കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ രണ്ടാംഘട്ട പരിശോധന ഏപ്രിൽ 2, 3 തീയതികളിൽ നടക്കും.
1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 77 പ്രകാരം എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം.
നിശ്ചിത തീയതികളിൽ കണക്കുകൾ ഹാജരാക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന്, ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ പറഞ്ഞു.
കൂടാതെ, വീഴ്ച വരുത്തുന്നവർക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിട്ടുള്ള വാഹനാനുമതി, റാലി, ഉച്ചഭാഷിണി തുടങ്ങിയവയ്ക്കുള്ള അനുമതി റദ്ദാക്കും.
date
- Log in to post comments