Skip to main content

വെക്കേഷൻ ക്ലാസുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ 10-ാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കായി ആരംഭിക്കുന്ന ഡി.സി.എ, ഡാറ്റാ എൻട്രി, ടാലി, ഡിടിപി, ഓട്ടോകാഡ് 2ഡി, ഓട്ടോകാഡ് 3ഡി, സി പ്രോഗ്രാമിങ്, സി++, ജാവ, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, ബ്യുട്ടീഷ്യൻ, അപ്പാരൽ ഡിസൈനിങ് കോഴ്സുകളിലേക്കും 10-ാം ക്ലാസിനു താഴെയുള്ള കുട്ടികൾക്കായി (പ്രായം10-15) ഐ.ടി എസ്.ഐ.പി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ഏപ്രിൽ 16 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2490670.

പി.എൻ.എക്‌സ്. 1261/2026

date