Skip to main content

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് ഇന്നുമുതല്‍ (ഏപ്രില്‍ 1)

 

ജില്ലയില്‍ ഇതുവരെ സമര്‍പ്പിച്ചത് 20,128 അപേക്ഷകള്‍

നിയമസഭ തിരഞ്ഞെടുപ്പിനായി ഫോം 12 മുഖേന തപാല്‍ വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക്  ഇന്ന് (ഏപ്രില്‍ 1) മുതല്‍ ഏഴ് വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പോളിങ് ഡ്യൂട്ടിയില്ലാത്ത, മറ്റു തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ഫോം 12 മുഖേന അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. സിവില്‍ സ്റ്റേഷനിലെ എന്‍ജിനീയേഴ്‌സ് ഹാളാണ് ജില്ലയുടെ ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍.  

നിലവില്‍ 20,128 അപേക്ഷകളാണ് തപാല്‍ വോട്ടിനായി ജില്ലയില്‍ സമര്‍പ്പിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ അതത് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. ഉദ്യോഗസ്ഥര്‍ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയും കരുതണം. 

മണ്ഡലം, വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍:

1. വടകര -മടപ്പള്ളി ഗവ. കോളേജ്
2. കുറ്റ്യാടി -വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍  
3. നാദാപുരം -മടപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
4. കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്
5. പേരാമ്പ്ര -സി.കെ.ജി മെമോറിയല്‍ ഗവ. കോളേജ് പേരാമ്പ്ര
6. ബാലുശ്ശേരി -ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
7. എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് 
8. കോഴിക്കോട് നോര്‍ത്ത് -വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം ഓര്‍ഫനേജ് ആന്‍ഡ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്
9. കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
10. ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
11. കുന്ദമംഗലം -വെള്ളിമാടുകുന്ന് ഗവ. ലോ കോളേജ്
12. കൊടുവള്ളി -താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജ് കോരങ്ങാട്
13. തിരുവമ്പാടി -കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ് (ഹൈസ്‌കൂള്‍ സെക്ഷന്‍).

ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ മേല്‍പറഞ്ഞ കേന്ദ്രങ്ങളിലും ഏപ്രില്‍ എട്ടിന് സ്വീകരണ-വിതരണ കേന്ദ്രങ്ങളിലും ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം.

date