ലോക വദനാരോഗ്യ ദിനം ആചരിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാശുപത്രി വദനാരോഗ്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക വദനാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര് സെല്‍വരാജ് അധ്യക്ഷനായി. നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നോഡല്‍ ഓഫീസര്‍ ഡോ. കെ. കൃഷ്ണകുമാര്‍ ദിനാചരണ സന്ദേശം നല്കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ദന്തരോഗ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അനില കരുണാകരന് 'പുകിയില അനുബന്ധ രോഗങ്ങളും വദനാര്‍ബുദവും' വിഷയത്തില്‍ ക്ലാസിന് നേതൃത്വം നല്കി. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് സെക്രട്ടറി ഡോ. സി സുബോധ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അനുബ് റസാഖ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്, ജില്ലാ ആശുപത്രി ഡെന്റല്‍ ഹൈജിനിസ്റ്റ് എം ശരത്, ഗവ. സ്കൂള്‍ ഓഫ് നഴ്സിങ് വിദ്യാര്‍ഥികള്‍, ജില്ലാശുപത്രി ദന്തരോഗ വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു
- Log in to post comments