ഹരിത തിരഞ്ഞെടുപ്പ്: നിയോജക മണ്ഡലതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ ഉള്‍പ്പെടെ ഹരിതചട്ടപാലനം ഉറപ്പാക്കുകയാണ് പ്രധാന ചുമതല. പ്രചാരണ സാമഗ്രികള്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമാണെന്നും പരിശീലന പരിപാടികളില്‍ പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക, നിയോജക മണ്ഡലത്തിലെ പരിശീലന -ഇ.വി.എം കമ്മീഷനിംഗ് കേന്ദ്രങ്ങള്‍, സ്വീകരണ, വിതരണ പോളിംഗ് സ്റ്റേഷന്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹരിതപെരുമാറ്റചട്ട പാലനവും നോഡല്‍ ഓഫീസര്‍മാര്‍ നിരീക്ഷിക്കും. ശുചിത്വമിഷന്റെ സഹായത്തോടെ ഹരിതപാലനചട്ടം സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കണമെന്നും
ജില്ലാ ഹരിതചട്ടം നോഡല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments