Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി
75,269 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ചട്ടവിരുദ്ധമായി സ്ഥാപിച്ച 75,269 പ്രചരണ സാമഗ്രികളാണ് നീക്കം ചെയ്തത്. തൃത്താല(6384), പട്ടാമ്പി (6362), ഷൊർണ്ണൂർ (10297),ഒറ്റപ്പാലം(3173), കോങ്ങാട്(3695), മണ്ണാർക്കാട്(2254), മലമ്പുഴ(4844), പാലക്കാട്(7139), തരൂർ (9957), ചിറ്റൂർ(3738),നെന്മാറ(5275),ആലത്തൂർ (5112), ജില്ലാ തലത്തിൽ (7039) എന്നിങ്ങനെയാണ് നീക്കം ചെയ്തത്. ചുവരെഴുത്ത് , പോസ്റ്ററുകൾ, ബാനർ, കൊടികൾ എന്നിയവയാണ് ഉൾപ്പെടുന്നത്.
date
- Log in to post comments