സ്വീപ്: പറമ്പിക്കുളത്ത് പ്രചാരണ പരിപാടി സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്വീപ് (SVEEP) പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പറമ്പിക്കുളത്ത് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു.
'ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സമ്മതിദായിക പ്രതിജ്ഞ നെന്മാറ ഇലക്ഷന് ഓഫീസര്‍ ടി പി കാര്ത്തികേയന്
ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ഗോത്ര നൃത്തം,വടം വലി, യൂത്ത് ക്ലബ് അംഗങ്ങളുടെ ഫുട്ബോള്‍ മത്സരം എന്നിവ സംഘടിപ്പിച്ചു.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഗീത, മുതലമട സിഡിഎസ് ചെയര്‍പേഴ്സണ്‍ അരുണ, ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്, വാര്‍ഡ് മെമ്പര്‍ മണികണ്ഠന്, മെന്റര്‍ രമേശ്, അനിമേറ്റര്മാര്, സിഡിഎസ് മെമ്പര്‍മാര്‍, ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments