Post Category
പോസ്റ്റല്‍ വോട്ടിങ്ങ് ക്രമീകരണം ഏര്‍പ്പെടുത്തി
തിരഞ്ഞെടുപ്പ് ദിനത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള അവശ്യ സര്‍വീസില്‍ ഉൾപെട്ട കോങ്ങാട് മണ്ഡലത്തിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ്ങിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയതായി കോങ്ങാട് നിയമസഭാ മണ്ഡലം വരണാധികാരി എം എം ജോവിന് അറിയിച്ചു. ഇന്ന് (മാര്‍ച്ച് 31) മുതല്‍ ഏപ്രില്‍ ആറ് വരെ ജില്ലാ ലേബര്‍ ഓഫീസിലെ ഡെപ്യൂട്ടി ലേബര്‍ ഓഫീസറുടെ മുറിയില്‍ തയ്യാറാക്കിയിട്ടുള്ള പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാം. അര്‍ഹരായ ജീവനക്കാര്‍ക്ക് ഏപ്രില്‍ രണ്ട് വരെ ഫോം 12 ല്‍ അപേക്ഷ നല്‍കാം.
date
- Log in to post comments