Skip to main content

ഷോളയൂരില്‍ സ്വീപ് ബോധവല്‍ക്കരണ പരിപാടി നടന്നു

 

ഷോളയൂര്‍  ഗോഞ്ചിയൂര്‍ ഉന്നതിയില്‍  ജന പങ്കാളിത്തത്തോടെ സ്വീപ് - ഇലക്ഷന്‍ ബോധവല്‍കരണ പരിപാടി

 സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി മീണ മുഖ്യാതിഥി ആയി. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം രാഹുല്‍, ഐ.എച്ച്.ആര്‍.ഡി ഇലക്ഷന്‍ നോഡല്‍ ഓഫീസറും അസിസ്റ്റന്റ് പ്രൊഫസറുമായ കല്പന, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, വിവിധ ഉന്നതികളിലെ മൂപ്പന്മാര്‍, പ്രോമോട്ടര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗോത്ര കലാകാരന്മാരുടെ പാരമ്പര്യ ഇരുള നൃത്തവും പാട്ടുകളും ഐ.എച്ച്.ആര്‍.ഡി ഇലക്ഷന്‍ ക്ലബിലെ വിദ്യാര്‍ഥികളുടെ ഇലക്ഷന്‍ സന്ദേശ ഫ്‌ലാഷ് മോബ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

 

 

date