Post Category
ഓപ്പറേഷൻ ബ്രേക്ക്ത്രൂ : കൊച്ചി നഗരസഭാ പരിധിയിൽ വിവിധ ഇടങ്ങളിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി
ഓപ്പറേഷൻ ബ്രേക്ക്ത്രൂവിൻ്റെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയിലെ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജി പ്രിയങ്ക നേരിട്ട് വിലയിരുത്തി.
വരാനിരിക്കുന്ന കാലവർഷത്തിന് മുന്നോടിയായി നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഈ പരിശോധന.
നഗരസഭയുടെ കീഴിലുള്ള പ്രധാന തോടുകളുടെയും കാനകളുടെയും ശുചീകരണ പുരോഗതി അവർ വിലയിരുത്തി. വരും ദിവസങ്ങളിലും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നേരിട്ടുള്ള പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments