ജില്ലയിൽ അവശ്യ സർവീസ് ജീവനക്കാരുടെ വോട്ടിംഗ് തുടങ്ങി
അവശ്യ സർവീസ് വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ വോട്ടിംഗ് ജില്ലയിൽ ചൊവ്വാഴ്ച തുടങ്ങി.
ഫോം-12 ഡി മുഖേന തപാല്‍ വോട്ടിന് അപേക്ഷിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യ സർവീസ് വോട്ടർമാർ പോസ്റ്റൽ വോട്ടിംഗ് സെന്ററിലാണ് (പി.വി.സി) വോട്ട് രേഖപ്പെടുത്തി തുടങ്ങിയത്. ഇത്തരം 21 പി.വി.സികൾ 11 നിയമസഭ മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. ഓരോ നിയമസഭ മണ്ഡലത്തിലും ഒന്ന് മുതൽ മൂന്ന് വരെ ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥർ, പോളിംഗ് അല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന
ഫോം-12 മുഖേന തപാല്‍ വോട്ടിന് അപേക്ഷിച്ച ഉദ്യോഗസ്ഥരുടെ വോട്ടിംഗ് ജില്ലയിൽ ഇന്ന് (ഏപ്രിൽ 1) തുടങ്ങും.
വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലും (വി.എഫ്.സി) ഡെസിഗ്നേറ്റഡ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലുമാണ് ഈ വിഭാഗത്തിലുള്ളവർ വോട്ട് രേഖപ്പെടുത്തുക. ഇതിനായി ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലുമായി 55 വി.എഫ്.സികളും മൊത്തം ജില്ലയ്ക്കായി അഞ്ച് ഡെസിഗ്നേറ്റഡ് വി.എഫ്.സികളും ഒരുക്കിയിട്ടുണ്ട്. കണ്ണൂർ എസ്.എൻ കോളജിലാണ് ഡെസിഗ്നേറ്റഡ് വി.എഫ്.സികൾ സജ്ജീകരിച്ചിട്ടുള്ളത്.
പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥർ വി.എഫ്.സിയിലും പോളിംഗ് അല്ലാത്ത മറ്റ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഡെസിഗ്നേറ്റഡ് വി.എഫ്.സിയിലുമാണ് വോട്ട് ചെയ്യുക.
ജില്ലയിൽ വി.എഫ്.സികൾ സജ്ജീകരിച്ച കേന്ദ്രങ്ങൾ
പയ്യന്നൂർ- ഗവ. ഗേൾസ് എച്ച്എസ്എസ്, കല്യാശ്ശേരി-കെപിആർ ഗോപാലൻ സ്മാരക എച്ച്എസ്എസ്, തളിപ്പറമ്പ്-കില
കരിമ്പം, ഇരിക്കൂർ-ഗവ. എച്ച്എസ്എസ് ശ്രീകണ്ഠാപുരം, അഴീക്കോട്- കൃഷ്ണമേനോൻ ഗവ.
വനിത കോളേജ്,
ധർമ്മടം-ഗവ. എച്ച്എസ്എസ് പാലയാട്, തലശ്ശേരി-ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (ഗവ. ബ്രണ്ണൻ എച്ച്എസ്എസ് കെട്ടിടം), കൂത്തുപറമ്പ്-രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി, മട്ടന്നൂർ- മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, പേരാവൂർ-എംജി കോളേജ് കീഴൂർകുന്ന്, ഇരിട്ടി.
ജില്ലയിലെ പി.വി.സികൾ സജ്ജീകരിച്ച കേന്ദ്രങ്ങൾ
പയ്യന്നൂർ-ഗവ.ഹയർസെക്കൻഡറി സ്കൂൾ പയ്യന്നൂർ, കല്യാശ്ശേരി- കെപിആർ ഗോപാലൻ സ്മാരക എച്ച്എസ്എസ്, തളിപ്പറമ്പ്-ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്, ഇരിക്കൂർ- ഗവ. എച്ച്എസ്എസ് ശ്രീകണ്ഠാപുരം, അഴീക്കോട്- കൃഷ്ണമേനോൻ ഗവ. വനിത കോളേജ് കണ്ണൂർ, കണ്ണൂർ-ഗവ.വി.എച്ച്എസ്എസ് കണ്ണൂർ, ധർമടം-
ജിഎച്ച്എസ്എസ് പാലയാട്, തലശ്ശേരി- ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ, കൂത്തുപറമ്പ്- ബ്ലോക്ക് ഓഫീസ് കൂത്തുപറമ്പ്, മട്ടന്നൂർ-മട്ടന്നൂർ എച്ച്എസ്എസ്, പേരാവൂർ-എംജി കോളേജ് കീഴൂർക്കുന്ന് ഇരിട്ടി.
- Log in to post comments