Post Category
മുണ്ടേരി സ്കൂളിലെ പോളിംഗ് ബൂത്ത് ഭിന്നശേഷി ഉദ്യോഗസ്ഥർ നിയന്ത്രിക്കും
മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 40 ജില്ലയിലെ ഭിന്നശേഷി ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ബൂത്തായി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ ഉത്തരവിട്ടു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ നിർദ്ദേശിച്ച ഭിന്നശേഷി ഉദ്യോഗസ്ഥരെ അവരുടെ സമ്മതത്തോടെ ഇവിടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിയമിച്ച് ഉത്തരവിടുകയും ചെയ്തതായി കളക്ടർ അറിയിച്ചു.
date
- Log in to post comments