Skip to main content

വോട്ടേഴ്സ് സ്ലിപ്പുകൾ വിതരണം ചെയ്യാൻ നേരിട്ടെത്തി ജില്ലാ കളക്ടർ

ജില്ലാ കളക്ടർ ജി പ്രിയങ്കയിൽ നിന്ന്  നേരിട്ട് വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വാങ്ങാൻ കഴിഞ്ഞ സന്തോഷത്തിൽ ആയിരുന്നു ചത്തിയാത്ത് വാക്ക് വേക്ക് സമീപത്തുള്ള തച്ചപ്പുഴ ലെയ്ൻ നിവാസികൾ. 
തച്ചപ്പുഴ ലെയ്നിലെ ഇരുപതോളം വീടുകളിലാണ് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യാൻ ജില്ലാ കളക്ടർ നേരിട്ട് എത്തിയത്. ബൂത്ത് ലെവൽ ഓഫീസർ ആയ പി എ റെനീഷും ഒപ്പം ഉണ്ടായിരുന്നു. 

ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്യുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. 

വോട്ടർമാർക്ക് തടസ്സങ്ങളില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ  സ്ലിപ്പുകൾ നൽകുന്നത്.  ലളിതവും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലും പുനർരൂപകൽപ്പന ചെയ്തിട്ടുള്ള സ്ലിപ്പുകളിൽ വോട്ടറുടെ പാർട്ട് നമ്പറും സീരിയൽ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട് . 

ഇത് വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടർപട്ടികയിൽ പേര് വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. കൂടാതെ  പോളിങ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യും.

date