Skip to main content
..

വോട്ടിനായി ജില്ലാ കലക്ടറുടെ ‘ജെന്‍ സി’ സെല്‍ഫിയും

ഒരു വോട്ടുപോലും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് നടത്തുന്ന പരിപാടികളില്‍ ‘ജെന്‍ സി വൈബ്’ സെല്‍ഫിയിലുറപ്പാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. കൗമാരത്തിന്റെ ജനാധിപത്യബോധം സജീവമാക്കുന്നതിലൂടെ 100 ശതമാനം വോട്ടെന്നലക്ഷ്യത്തിലേക്ക് വേഗത്തിലടുക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കലക്‌ട്രേറ്റ്‌വരാന്തയിലാണ് സെല്‍ഫിപോയിന്റ്. സമൂഹമാധ്യമസന്ദേശങ്ങളിലെ കൈമാറ്റവേഗം പുതുതലമുറസെല്‍ഫികളിലൂടെസാധ്യമാക്കി വോട്ടുസന്ദേശം പരമാവധിപേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സെല്‍ഫിപരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസറായ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, എ.ഡി.എം ടി.കെ. വിനീത് എന്നിവരും പങ്കെടുത്തു.

 

 

date