Skip to main content

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മിഷനിംഗ് നാളെ (4)

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ പോളിംഗ് സ്റ്റേഷനിലേക്കും അനുവദിച്ച  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് (ബാലറ്റ് യൂണിറ്റിൽ ബാലറ്റ് പേപ്പർ ഉറപ്പിക്കൽ, വിവിപാറ്റ് മെഷീനിൽ ചിഹ്നം അപ്‌ലോഡ് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ) ഏപ്രിൽ നാലിന് ശനിയാഴ്ച  നടക്കും. ഇതിൻ്റെ ഭാഗമായി ഈ പ്രവർത്തനങ്ങൾക്ക് നിയുക്തരായ ജീവനക്കാരുടെ പരിശീലനവും   മോക് ട്രയലും  ജില്ലയിലെ  നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നടന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ  ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ജില്ലയിലെ എല്ലാ  വിതരണ കേന്ദ്രങ്ങളിലും എത്തി ഇതിന്റെ പുരോഗതി വിലയിരുത്തുകയും  നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ പൊതു നിരീക്ഷകൻ  മോഹൻ ഗാന്ധിയും പങ്കെടുത്തു.

date