Skip to main content

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനവും പോസ്റ്റൽ വോട്ടിങ്ങും ആറ്, ഏഴ് തീയതികളിൽ

തിരഞ്ഞെടുപ്പ്  ജോലിക്ക് നിയുക്തരായിരിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും ഏപ്രിൽ  ആറ് , ഏഴ് തീയതികളിൽ അവരവരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച നിയമസഭാ നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിൽ എത്തി പരിശീലനത്തിൽ പങ്കെടുക്കുകയും  പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം. 

മുഴുവൻ ജീവനക്കാരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 

അരൂർ നിയോജക മണ്ഡലത്തിലെ പരിശീലന കേന്ദ്രം പള്ളിപ്പുറം എൻഎസ്എസ് കോളേജിലും ചേർത്തല മണ്ഡലത്തിലേത് സെന്റ് മൈക്കിൾസ് കോളേജിലും ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ എസ് ഡി കോളേജിലും കുട്ടനാട് മണ്ഡലത്തിലേത് ചമ്പക്കുളം സെന്റ് മേരീസ് എച്ച് എസ് എസിലും ഹരിപ്പാട്,കായംകുളം മണ്ഡലത്തിലേത് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലും  മാവേലിക്കര മണ്ഡലത്തിലേത് ബിഷപ്പ് മൂർ കോളേജിലും ചെങ്ങന്നൂരിലേത് ക്രിസ്ത്യൻ കോളേജിലുമാണ്.

ഈ  കേന്ദ്രങ്ങളിൽ ജീവനക്കാർക്കായി  പരിശീലനവും സംശയ നിവാരണ സെക്ഷനുകളും ഉണ്ടാകും.  അതിൽ പങ്കെടുക്കുകയും ഒപ്പം പോസ്റ്റൽ വോട്ട് ചെയ്യുകയും ചെയ്യാം  എന്നും എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും  കളക്ടർ അറിയിച്ചു.

date