പ്രചാരണത്തിനും എക്സിറ്റ് പോളുകൾക്കും വിലക്ക്
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിശ്ശബ്ദ പ്രചാരണ കാലയളവിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജനപ്രതിനിധ്യ നിയമം 1951ലെ വകുപ്പ് 126(1)(ബി) പ്രകാരം പോളിംഗ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂർ സമയത്ത് ടെലിവിഷൻ, റേഡിയോ, കേബിൾ നെറ്റ്‌വർക്കുകൾ തുടങ്ങി ഏതെങ്കിലും മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദനീയമല്ലെന്ന് കമ്മീഷൻ അറിയിച്ചു. അഭിപ്രായ സർവേകൾ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഏപ്രിൽ ഏഴിന് വൈകിട്ട് ആറ് മുതൽ ഏപ്രിൽ ഒൻപതിന് വൈകിട്ട് ആറ് വരെയാണ് നിയന്ത്രണം.
ഏപ്രിൽ ഒമ്പതിന് രാവിലെ ഏഴ് മുതൽ ഏപ്രിൽ 29ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകളും അവയുടെ ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.
- Log in to post comments