Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 19303 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

 

 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 19303 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. ഹോം വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.

 

ചേലക്കര – 1645

കുന്നംകുളം – 1303

ഗുരുവായൂർ – 1105

മണലൂർ- 1765

വടക്കാഞ്ചേരി – 1658

ഒല്ലൂർ – 1172

തൃശ്ശൂർ – 1092

നാട്ടിക - 1370

കൈപ്പമംഗലം – 1353

ഇരിങ്ങാലക്കുട – 1793

പുതുക്കാട് – 1459

ചാലക്കുടി – 1740

കൊടുങ്ങല്ലൂർ – 1848

 

ആകെ - 19303

 

date