Skip to main content

ജില്ലയില്‍ ഹോം വോട്ടിങ് പുരോഗമിക്കുന്നു; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 13,874 പേര്‍

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ഒരുക്കിയ ഹോം വോട്ടിങ് പുരോഗമിക്കുന്നു. ജില്ലയിലാകെ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുള്ള 14,579 പേരില്‍ 13,874 പേര്‍ ഇതുവരെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇനി 705 പേരാണ് വോട്ട് ചെയ്യാന്‍ ബാക്കിയുള്ളത്.

 

ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് (1470). മറ്റ് മണ്ഡലങ്ങളിലെ വോട്ടിങ് നില: മലമ്പുഴ- 1412, ഷൊര്‍ണൂര്‍- 1,397, ചിറ്റൂര്‍- 1222, പട്ടാമ്പി- 1,184, പാലക്കാട്- 1098, തൃത്താല- 1078, നെന്മാറ- 1046, കോങ്ങാട്- 1034, ആലത്തൂര്‍- 1026, തരൂര്‍- 1,005 മണ്ണാര്‍ക്കാട് 902 പേര്‍ എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും വീടുകളില്‍ എത്തിയുള്ള വോട്ടിങ് നടപടികള്‍ തുടരുമെന്ന് ആബ്‌സെന്റി വോട്ടിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

date