Post Category
അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് ഇന്ന് (06-04-2026) അവസാനിക്കും. ഇതുവരെ ജില്ലയിൽ വോട്ട് ചെയ്തത് 1393 പേർ*
അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് ഇന്ന് (06-04-2026) അവസാനിക്കും. 1583 അവശ്യ സർവീസ് ജീവനക്കാരാണ് ഫോറം 12 ഡി വഴി പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിരുന്നത്. ഇതിൽ 1393 പേർ 13 നിയോജകമണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്റർ വഴി ഇതുവരെ വോട്ട് ചെയ്തു. ഇന്ന് (06-04-2026) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 മണിവരെ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലേയും പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ പ്രവർത്തിക്കും. ഇനിയും വോട്ട് ചെയ്യാത്ത എല്ലാവരും പോസ്റ്റൽ വോട്ടിംഗ് സെൻ്റർ സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു.
date
- Log in to post comments