Skip to main content

ഹരിത ബൂത്തുകളൊരുക്കാം : ബി.എല്‍.ഒ.മാര്‍ക്ക് ഇക്കോ ബൂത്ത് ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു

നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍  എല്ലാ പോളിങ് സ്റ്റേഷനുകളും പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് മികച്ച 'മാതൃകാ ഇക്കോ പോളിങ് സ്റ്റേഷനു'കളാക്കി സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബി.എല്‍.ഒ.മാര്‍ക്കായി 'ഇക്കോ ബൂത്ത് ചലഞ്ച് 2026' മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന ബി. എല്‍. ഒ മാര്‍  https://docs.google.com/forms/d/e/1FAIpQLSeHlg6YbPJQ9QFZFNG4XzdSYRaeWPdz_0G-sS2mpMeABnkwfg/viewform  എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്റെ  അവസാന തീയതി ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 12. പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കിയ ശേഷം  (മുന്‍പും ശേഷവും ) എല്ലാ സൂചകങ്ങളും ഉള്‍ക്കൊള്ളിച്ച ഫോട്ടോകള്‍, ചെറിയ വീഡിയോ (12 മിനുട്ട് ) എന്നിവ ജില്ലാ ശുചിത്വ മിഷന്റെ  lecdsmmalappuram@gmail.com എന്ന ഇ-മെയിലില്‍ ഏപ്രില്‍ 13 നകം ലഭ്യമാക്കണം. പ്രവര്‍ത്തനങ്ങളുടെ ലഘു വിവരണവും നിയോജകമണ്ഡലത്തിന്റെ പേരും ബൂത്ത് നമ്പറും ഉള്‍പ്പെടുത്തണം. ഫോണ്‍ :0483-2738001.

date