Skip to main content

*330 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഞായറാഴ്ച്ച 330 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന 274 പോസ്റ്ററുകള്‍, 16 ബാനറുകള്‍, ഒരു മറ്റ് പ്രചരണ സാമഗ്രി, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 38 പോസ്റ്ററുകള്‍, ഒരു ബാനർ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 3390 പോസ്റ്ററുകള്‍, 323 ബാനറുകള്‍, 226 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 446 പോസ്റ്ററുകള്‍, 15 ബാനറുകള്‍, 26 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

date