Skip to main content

പോലീസുകാർക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ ഇന്ന് (6)സൗകര്യം

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട്  രേഖപ്പെടുത്തുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കി. 

ഇന്ന് (ഏപ്രിൽ 6)  രാവിലെ 7  മുതൽ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലെ ഫെസിലിറ്റി സെന്ററിൽ വോട്ട് രേഖപ്പെടുത്താം.

​  പോലീസ് ഉദ്യോഗസ്ഥർക്ക്
കൃത്യനിർവഹണത്തിന്​ തടസ്സമില്ലാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി  നോഡൽ ഓഫീസർ അറിയിച്ചു.

​വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ഉദ്യോഗസ്ഥർ ആവശ്യമായ തിരിച്ചറിയൽ രേഖകൾ കരുതേണ്ടതാണ്.

date