Post Category
പോലീസുകാർക്ക് തപാൽ വോട്ട് രേഖപ്പെടുത്താൻ ഇന്ന് (6)സൗകര്യം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കി.
ഇന്ന് (ഏപ്രിൽ 6) രാവിലെ 7 മുതൽ കാക്കനാട് മാർ അത്തനേഷ്യസ് സ്കൂളിലെ ഫെസിലിറ്റി സെന്ററിൽ വോട്ട് രേഖപ്പെടുത്താം.
പോലീസ് ഉദ്യോഗസ്ഥർക്ക്
കൃത്യനിർവഹണത്തിന് തടസ്സമില്ലാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി നോഡൽ ഓഫീസർ അറിയിച്ചു.
വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ഉദ്യോഗസ്ഥർ ആവശ്യമായ തിരിച്ചറിയൽ രേഖകൾ കരുതേണ്ടതാണ്.
date
- Log in to post comments