Post Category
അറിയിപ്പുകൾ
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (കാറ്റഗറി നമ്പര്‍: 536/2019) തസ്തികകളുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
നടപടികള്‍ റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -ഉര്‍ദു (എന്‍.സി.എ-എസ്.സി.സി.സി, കാറ്റഗറി നമ്പര്‍: 865/2025) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments