Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഫ്ലാഷ്മോബ് സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ സംഘടിപ്പിച്ച ഫ്ലാഷ്മോബ് ജില്ലാ ജഡ്ജി ഹണി എം വർഗീസ് ഉദ്ഘാടനം ചെയ്തു.
എസ് ഡി കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് ഫ്ലാഷ്മോബിന് നേതൃത്വം നൽകിയത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ കലാപ്രകടനങ്ങളും ഇതോടൊപ്പം നടന്നു.
ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി, സ്വീപ് നോഡൽ ഓഫീസർ കെ ജയകുമാർ, ഉദ്യോഗസ്ഥരായ എസ് പാർവതി, എ സജീർ, വി രശ്മി, എസ് ആർ രഞ്ജു, വി ജെ ആൻ ജൻസി, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments