Skip to main content

നിയമവിരുദ്ധമായി സംഘംചേരരുത് - ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ജില്ലയില്‍ നിയമവിരുദ്ധമായി സംഘംചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍. ഏപ്രില്‍ 10 ന് രാവിലെ ആറ് മണി വരെയാണ് ബാധകം. പൊതുയോഗങ്ങളോ റാലികളോ നടത്തരുത്. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയപ്രവര്‍ത്തകരും പ്രചാരണത്തിനായി മറ്റിടങ്ങളില്‍നിന്നുവന്നവരും പ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലത്തില്‍നിന്നും പുറത്തേക്ക്‌പോകണം. പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടാനോ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കാനോ പാടില്ല.
ദൈനംദിന ആവശ്യങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വിവാഹം, മരണം തുടങ്ങിയ സ്വകാര്യചടങ്ങുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍, സിനിമതിയറ്ററുകള്‍ എന്നിവിടങ്ങളിലെ ഒത്തുചേരലുകള്‍ക്കും വിലക്കില്ല. വീടുകള്‍കയറിയുള്ള പ്രചാരണമാകാം.  ക്രമസമാധാനപാലനം, തിരഞ്ഞെടുപ്പ്‌നടത്തിപ്പ്, അത്യാവശ്യ സേവനങ്ങളുടെപരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും നിയന്ത്രണങ്ങളില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date