Skip to main content

വോട്ട് രേഖപ്പെടുത്താനുള്ള തിരിച്ചറിയല്‍ രേഖകള്‍

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട്‌രേഖപ്പെടുത്താന്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡന്റിറ്റി കാര്‍ഡാണ് പ്രധാന രേഖ. ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത്  ഹെല്‍ത്ത് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന്റെ ഭാഗമായി നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോട്ടോയോടുകൂടിയ പെന്‍ഷന്‍ രേഖ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ പൊതുമേഖലസ്ഥാപനങ്ങളോ നല്‍കുന്ന ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, എം.പി/എം.എല്‍.എമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, കേന്ദ്ര സാമൂഹ്യനീതി/ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യുണീക് ഡിസബിലിറ്റി ഐഡി (യു.ഡി ഐ.ഡി) കാര്‍ഡ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 
 

date