Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്ക് ഇന്നും വോട്ട് ചെയ്യാം

 

ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഇനിയും വോട്ട് ചെയ്യാനുള്ളവര്‍ക്ക് ഏപ്രില്‍ എട്ടിന് രാവിലെ ഏഴ് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ (വി.എഫ്.സി) വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന രീതിയിലാണ് വിതരണപ്രക്രിയ ആസൂത്രണം ചെയ്തിട്ടുള്ളത്. പോളിങ് ഡ്യൂട്ടിക്കല്ലാതെ മറ്റു തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കിയ വി.എഫ്.സിയും ഇന്ന് (ഏപ്രില്‍ എട്ട്) പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

date