ദുരന്ത നിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ടീമിനെ തയാറാക്കുന്നു. ഏപ്രില്‍ 20 മുതല്‍ 27 വരെ ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നല്‍കുന്നു. 18 മുതല്‍ 40 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് ദുരന്ത നിവാരണ കിറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കള്‍ക്ക് ഒരാഴ്ച നീളുന്ന സൗജന്യ പരിശീലനം നല്‍കും. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങള്‍, എന്‍ എസ് എസ്, എന്‍ സി സി, സിവില്‍ ഡിഫന്‍സ് , സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്‌ക്രോസ്, ട്രോമാ കെയര്‍ , ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍: 7558892580
- Log in to post comments