Skip to main content
ഹരിത വോട്ട്  വണ്ടി  ജില്ല കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ഹരിത വോട്ട് വണ്ടി ജില്ല കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ ഹരിത വോട്ട് വണ്ടി  ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ കലക്ടറേറ്റില്‍  ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക, പോളിംഗ്ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യംകുറയ്ക്കുക തുടങ്ങിയവയാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിനൊപ്പം തന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് വോട്ട് വണ്ടിയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഒഴിവാക്കി തുണി, പേപ്പര്‍, പനയോല തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത്. പരിസ്ഥിതിബോധമുള്ള പുതിയ തലമുറയെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാന്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും വോട്ട് വണ്ടി എത്തും. ജില്ലാ ജോയിന്റ് ഡയറക്ടര്‍ തദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍, ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date