*തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി*
വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക, തെരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്വീപിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പീച്ചംകോട് കാപ്പില ഫ്രൂട്ട് ഗോഡൗണിൽ സംഘടിപ്പിച്ച വോട്ടർ ബോധവത്കരണ പരിപാടിയിൽ സ്വീപ് വളണ്ടിയർമാർ തൊഴിലാളികളെയും സമീപവാസികളെയും നേരിൽ കണ്ട് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. ഹൈപ്പർസിറ്റി പയോട്, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിലെ ജീവനക്കാരുമായും ഉപഭോക്താക്കളുമായും സ്വീപ്പ് പ്രവർത്തകർ ആശയവിനിമയം നടത്തി. എന്റെ വോട്ട്, എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി വിവിധ മതസ്ഥാപനങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളിൽ വിശ്വാസികളുമായി സംവദിച്ച് മതഭേദമന്യേ എല്ലാവരും പങ്കാളികളാകേണ്ട ജനാധിപത്യ പ്രക്രിയയായ വോട്ടെടുപ്പിന്റെ പ്രാധാന്യം വിശദീകരിച്ചു.
സ്റ്റാർ ഹെൽത്തിലും പെരുവക വൃദ്ധസദനത്തിലും നടത്തിയ സന്ദർശനങ്ങളിൽ ജീവനക്കാരെയും മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു. മാനന്തവാടി മുനിസിപ്പൽ കോടതിയിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ജീവനക്കാരോടും പൊതുജനങ്ങളോടും വോട്ടവകാശത്തിന്റെ പ്രാധാന്യം പങ്കുവെച്ചു.
- Log in to post comments