Post Category
*ശുചിത്വ മിഷന്റെ വോട്ടർ ബോധവത്കരണ പരിപാടി ഇന്ന്*
വോട്ടർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എന്റെ വോട്ട് എന്റെ അഭിമാനം എന്ന സന്ദേശമുയർത്തി ഇന്ന് (ഏപ്രിൽ 8) വൈകിട്ട് ആറിന് ദീപാലങ്കാരവും മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കും. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കൽപറ്റ മണ്ഡലത്തിൽ എസ്.കെ.എം.ജെ സ്കൂൾ മൈതാനിയിലും മാനന്തവാടി മണ്ഡലത്തിൽ മാനന്തവാടി വോക്കെഷണൽ ഹയർ സെക്കനഡറി സ്കൂളിലും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സർവജന ഹയർ സെക്കൻഡറി സ്കൂളിലുമാണ് പരിപാടി സംഘടിപ്പിക്കുക. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് വിളംബര ഘോഷയാത്രകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
date
- Log in to post comments