Skip to main content

*ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു*

ദേശീയ ആരോഗ്യ മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. ടി രേഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിനായി ഒന്നിച്ച്, ശാസ്ത്രത്തിനൊപ്പം നിൽക്കൂ എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. പി. എസ് സുഷമ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യ വിജയകുമാർ എന്നിവർ ക്ലാസെടുത്തു. പനമരം സി.എച്ച്.സിയുടെയും, കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ല്യൂ ന്റെയും ബോധവത്കരണ നാടകവും ക്വിസും നടന്നു.

ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. പി ദിനേശ് അധ്യക്ഷനായി. പനമരം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. അനന്ദൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സൈദലവി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ വി.കെ റെജീന, ആരോഗ്യ വകുപ്പ് ഡി.ആർ.സി എച്ച്.ഒ ഡോ. ജെറിൻ എസ് ജെറോഡ്, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. കെ.ആർ ദീപ, കുടുംബശ്രീ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രോഗ്രാം മാനേജർ ആശ പോൾ, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, പനമരം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്  എന്നിവർ പങ്കെടുത്തു.

date