Post Category
ഐസിഫോസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20 മുതൽ
സ്കൂൾ വിദ്യാർഥികൾക്കായി ഐസിഫോസ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 20 മുതൽ 24 വരെ സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ വച്ച് രാവിലെ 10 മുതൽ 5 വരെയാണ് ക്യാമ്പ് നടത്തുന്നത്. ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റുവെയർ & പൈത്തൺ എന്നീ വിഷയങ്ങളിൽ രസകരവും കൗതുകമേറിയതുമായ രീതിയിൽ ഓഫ്‌ലൈൻ മോഡിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. 30 സീറ്റുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ പരിഗണിക്കും. 3,500 രൂപയാണ് രജിസ്‌ട്രേഷൻ ഫീ. ഏപ്രിൽ 16 വരെ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്കും രജിസ്‌ടേഷനും https://icfoss.in/event-details/220, +91 7356610110, 471 2413012/ 13/ 14, 9400225962.
പി.എൻ.എക്‌സ്. 1277/2026
date
- Log in to post comments