Skip to main content
ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി 

ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും വോട്ട് രേഖപ്പെടുത്തി 

 

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് എന്നിവർ വോട്ട് രേഖപ്പെടുത്തി. കണ്ണൂർ തോട്ടട എസ്.എൻ കോളേജിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയാണ് ഇരുവരും വോട്ട് ചെയ്തത്. 

കണ്ണൂർ നിയമസഭ നിയോജക മണ്ഡലത്തിലാണ് ജില്ലാ കളക്ടർക്ക് വോട്ടുള്ളത്. കമ്മീഷണറുടെ വോട്ട് കാഞ്ഞങ്ങാട് മണ്ഡലത്തിലാണ്. 

ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്താൻ ഏപ്രിൽ എട്ട് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 

date