Post Category
ജില്ലയിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയായി
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയായി.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായത്.
പൊതു നിരീക്ഷകരായ അഭിഷേക് ഗോയൽ, ടി സപ്ന, ബൽകർ സിങ്, സത്നം സിങ്, നിർമ്മൽ രാജ്, ഉമാശങ്കർ, ധീരജ്, മുഹമ്മദ് സുഹൈൽ, പരം ജ്യോതി, ഡി. ബൃന്ദ, ആർതി സിങ്, ടെൻസിങ് ലോഡൻ ലാപ്ചെ എന്നിവരും ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ പി നിധിൻ രാജ്, റൂറൽ പോലീസ് മേധാവി അനുജ് പലിവാൽ, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സിർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments