Skip to main content

ഭിന്നശേഷി സൗഹൃദ ബൂത്തില്‍ വോട്ട് ചെയ്താല്‍ മധുരം നുകര്‍ന്നു തിരിച്ചുപോകാം

മലപ്പുറം ജില്ലയിലെ മൂന്ന് പ്രത്യേക ഭിന്നശേഷി സൗഹൃദ ബൂത്തുകളില്‍ വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് പ്രത്യേക അഭിനന്ദന കാര്‍ഡും  മിഠായിയും ലഭിക്കും.  ഇത് ആദ്യമായാണ് വോട്ട് ചെയ്ത് മടങ്ങുന്നവര്‍ക്ക് മധുരവിതരണം ജില്ലാ ഭരണകൂടവും സ്വീപ്പും നടപ്പിലാക്കുന്നത്. മലപ്പുറം നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 152 ഗവണ്‍മെന്റ് കോളേജ് മലപ്പുറം, മഞ്ചേരി നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 138 മഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 74 ഗവണ്‍മെന്റ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആണ് ഭിന്നശേഷി സൗഹൃദ ബൂത്തുകളായി പ്രവര്‍ത്തിക്കുന്നത്.  മലപ്പുറത്തും മഞ്ചേരിയിലും ഭിന്നശേഷി ഉദ്യോഗസ്ഥര്‍ തന്നെയായിരിക്കും പോളിംഗ് ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുക.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി മാര്‍ക്ക് ചെയ്ത പാര്‍ക്കിംഗ് ഏരിയ നിശ്ചയിച്ച് ഭിന്നശേഷി  അടയാളവും രേഖപ്പെടുത്തി പെയിന്റ് ചെയ്തിട്ടുണ്ട്. ഭിന്നശേഷി പാര്‍ക്കിംഗ് ഏരിയ മുതല്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ കയറുന്നത് വരെ കാഴ്ച പരിമിതര്‍ക്ക് സ്പര്‍ശനം കൊണ്ട് മനസ്സിലാകുന്ന പ്രത്യേക ടാക് ടൈലുകളും ഉറപ്പിച്ചിട്ടുണ്ട്.

ഭിന്നശേഷി സൗഹൃദ ബൂത്തുകളില്‍  സഹായികളായി രണ്ടു വോളണ്ടിയര്‍മാര്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കും. ഭിന്നശേഷിക്കാര്‍ക്കായി സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍, അവര്‍ക്ക് അനുവദിച്ച ചിഹ്നം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബ്രെയിന്‍ ലിപിയിലും ആംഗ്യഭാഷയിലും ശബ്ദ രൂപത്തിലും വലിയ അക്ഷരത്തില്‍ എഴുതിയും ടിവിയില്‍ പ്രദര്‍ശിപ്പിക്കും. ബ്രെയി ലിപിയിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയും ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം. വീല്‍ ചെയറുകളും ഊന്നുവടികളും കാഴ്ചപരിമിതിയുള്ളവര്‍ക്ക് വലുതായി കാണാനുള്ള മാഗ്‌നിഫയിങ്ങ് ഷീറ്റുകളും ലഭ്യമായിരിക്കും. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരെ ക്കങ്ങള്‍ ബ്രെയിന്‍ ലിപിയില്‍ രേഖപ്പെടുത്തിയിരിക്കും. ആവശ്യമായ വെളിച്ചം വോട്ട് ചെയ്യാന്‍ ഉറപ്പുവരുത്തും. വിശാലമായ ഭിന്നശേഷി സൗഹൃദ ബൂത്തില്‍ സമ്മതിദാനാവകാശം സമാധാനത്തോടെ ഏവര്‍ക്കും ടെന്‍ഷന്‍ ഇല്ലാതെ നടത്താന്‍ കഴിയും.

വോട്ടര്‍മാരുടെ പങ്കാളിത്തം  വര്‍ദ്ധിപ്പിക്കുന്നതിനും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും  പുതിയ തലമുറയെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി യുള്ള പ്രോത്സാഹനവും നല്‍കുക എന്നു കൂടിയാണ് ഭിന്നശേഷി സൗഹൃദ ബൂത്തുക ങ്ങളുടെ  ലക്ഷ്യം. ഭിന്നശേഷി വയോജന വോട്ടര്‍മാരുടെ നോടല്‍ ഓഫീസര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കൂടിയായ സമീര്‍ മച്ചിങ്ങല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഭിന്നശേഷി ബത്തുകള്‍ ക്രമീകരിച്ചത്.

വോട്ട് ചെയ്ത് മടങ്ങുന്ന ഭിന്നശേഷി ബൂത്തിലെ വോട്ടര്‍മാര്‍ക്ക് മധുരം നല്‍കുന്നതും ഭിന്നശേഷിക്കാര്‍ ആയിരിക്കും.

date