Skip to main content

ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച വോട്ടെടുപ്പ്

ജില്ലയിൽ ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നത് സുഗമമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതിനു പുറമെ മുഴുവനായും ഭിന്നശേഷി സൗഹൃദമായ മൂന്നു ബൂത്തുകളും ഒരുക്കി.

വിവിധ തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളോടെയായിരുന്നു ബൂത്തുകള്‍ ഒരുക്കിയത്. ഇതിന് പുറമെ ജില്ലയിൽ 

മലപ്പുറം മണ്ഡലത്തിലെ മലപ്പുറം ഗവ.കോളേജ്, മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിൽ ഇന്‍ക്ലുസീവ് ബൂത്തുകള്‍ ഒരുക്കി. ഭിന്നശേഷിക്കാരായ ജീവനക്കാർ ആയിരുന്നു ഇവിടെയുള്ള ഉദ്യോഗസ്ഥർ.

കാഴ്ച, കേള്‍വി പരിമിതിയുള്ളവര്‍ക്കും ഓട്ടിസം ബാധിതരായവര്‍ക്കും സുഗമമായി വോട്ട് ചെയ്യാന്‍ കഴിയും വിധം മാഗ്‌നിഫൈയിങ് ഷീറ്റുകള്‍, ബൂത്തുകളുടെ പ്രവേശന കവാടം മുതല്‍ എക്സിറ്റ് പോയിന്റ് വരെ സ്പര്‍ശനം വഴി സഞ്ചരിക്കാന്‍ കഴിയുന്ന ഇടനാഴികള്‍, വീല്‍ചെയര്‍ സൗകര്യം, വീല്‍ചെയറിലിരുന്ന് വോട്ട് ചെയ്യാനായി പ്രത്യേകം തയ്യാറാക്കിയ ടേബിളുകള്‍, കുടിവെള്ളം, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. മലപ്പുറം ഗവ. കോളേജിലെ ഇൻക്ലൂസീവ് പോളിങ് ബൂത്ത്‌ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സന്ദർശിച്ചു.

date