Skip to main content

ദർഘാസ് ക്ഷണിച്ചു

കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിൽ പുരവിമല കാരിക്കുഴിയിൽ പ്രവർത്തിക്കുന്ന എഫ്പിഎസ് 44-ാം നമ്പർ ന്യായവില കടയിൽ നിന്നും റേഷൻ സാധനങ്ങൾ പുരവിമല, തന്മല, കണ്ണമാമൂട്, വള്ളക്കടവ്, കൊമ്പ, തേക്കുംമൂട് തുടങ്ങിയ ആദിവാസി സെറ്റിൽമെന്റുകളിൽ എത്തിക്കുന്നതിനായുള്ള വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് ​ദർഘാസ് ക്ഷണിച്ചു.

 ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30ന് ഉച്ചയ്ക്ക് 2 മണി.  വിലാസം: ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695 043.

അപേക്ഷയോടൊപ്പം വാഹനത്തിന്റെ വിവരങ്ങളും സമർപ്പിക്കണം. കരാറിന്റെ കാലാവധി മൂന്ന് വർഷമായിരിക്കും. ഫോൺ: 0471-2731240

date