Skip to main content

നിധി ആപ്കെ നികത് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഇ എസ് ഐ സിയുമായി സഹകരിച്ച് നടത്തുന്ന ‘നിധി ആപ്കെ നികാത്' ഏപ്രില്‍ 27-ന് നടക്കും. ചിന്നക്കട ക്രേവന്‍ എല്‍.എം.എസ് സ്‌കൂള്‍ പരിസരത്തുള്ള കൊല്ലം-കൊട്ടാരക്കര രൂപത ഓഫീസില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമയം.
സ്ഥാപന മാനേജര്‍മാര്‍ക്കായി ഇ പി എഫ് സംബന്ധിച്ച്് വിശദീകരിക്കുന്നത് രാവിലെ 11 ന്,പദ്ധതിയുടെ ഭാഗമായ തൊഴിലുടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പരാതികള്‍ പരിഹരിക്കുന്നതിനും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും പങ്കെടുക്കാമെന്ന് അസിസ്റ്റന്റ് പി.എഫ്. കമ്മീഷണര്‍ അറിയിച്ചു.
 

 

date