ജില്ലാതല അറിയിപ്പുകള്‍
ഹ്രസ്വകാല കോഴ്‌സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സിസിടിവി ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354.
അഡ്മിഷന്‍ ആരംഭിച്ചു
കണ്ണൂര്‍ വനിത ഗവ. ഐ.ടി.ഐയില്‍ ഐ എം സി യുടെ ആഭിമുഖ്യത്തില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ് (ഏവിയേഷന്‍), ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എ സി മെക്കാനിക്ക് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921512459.
കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍
സി ഡിറ്റിന്റെ കണ്ണൂര്‍ താഴെചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ എ.ഐ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എന്‍ട്രി, എംഎസ് ഓഫീസ്, അക്കൗണ്ടിംഗ്, ഡിടിപി കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 9947763222.
ഇംഗ്ലീഷ് പരിശീലന കോഴ്‌സ്
അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അവധിക്കാല എസ്സെൻഷ്യൽ ഇംഗ്ലീഷ് പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9495999712 എന്ന നമ്പറില്‍ ബന്ധപ്പെടാം.
- Log in to post comments