ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കും: എല്‍.പി.ജി. ഓപ്പണ്‍ ഫോറം
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഏരിയ തിരിച്ച് ഗ്യാസ് സിലിണ്ടറുകള്‍ എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച എല്‍.പി.ജി. ഓപ്പണ്‍ ഫോറം തീരുമാനിച്ചു. റീഫില്‍ ബുക്കിംഗിനുള്ള കാലതാമസം 25 ദിവസം 45 ദിവസം എന്നിങ്ങനെയുള്ളത് ഏകീകരിക്കുന്നതിനും ബുക്കിംഗ് നടപടികള്‍ ലഘൂകരിക്കുന്നതിനും ഓയില്‍ കമ്പനികള്‍ക്ക് കത്ത് നല്‍കും. കൂടാതെ, ഒരു ഗ്യാസ് ഏജന്‍സിയില്‍ നിന്നും മറ്റൊരു ഏജന്‍സിയിലേയ്ക്ക് കണക്ഷന്‍ മാറ്റുന്നതിന് അതാതു താലൂക്ക് സപ്ലൈ ആഫീസര്‍മാരുടെ അനുമതിയോടു കൂടിയായിരിക്കണമെന്ന് തീരുമാനിച്ചു. കെ. വൈ.സി അപ്‌ഡേഷന്‍ അതാതു പഞ്ചായത്തില്‍ അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിലാണ് ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, പാചക വാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയഎല്‍.പി.ജി. ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ സപ്ലൈ ആഫീസര്‍ ടി.ജെ ആശ യോഗത്തില്‍ അവതരിപ്പിച്ചു.
ഭാരത് ഗ്യാസ് സിലിണ്ടര്‍ ഉപഭോക്താള്‍ക്കുള്ള റീഫില്‍ ബുക്കിംഗ്, ഡെലിവറി നിര്‍ദേശങ്ങള്‍
എല്ലാ സിലിണ്ടര്‍ റീഫിലുകളും താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബുക്ക് ചെയ്യാം. ബുക്കിംഗ് ഇല്ലാതെ റീഫില്‍ സിലിണ്ടര്‍ ഡെലിവറി ലഭിക്കില്ല.
റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍:
1. IVRS കോള്‍ ബുക്കിംഗ്: 7715012345 / 7718012345
2. മിസ്ഡ് കോള്‍ ബുക്കിംഗ്: 7710955555
3. വാട്ട്സ്ആപ്പ് ബുക്കിംഗ്: 1800224344 എന്ന നമ്പറിലേക്ക് 'HI' മെസ്സേജ് അയക്കുക
4. ഓണ്‍ലൈന്‍ ബുക്കിംഗ്: https://my.ebharatgas.com
5. മൊബൈല്‍ ആപ്പ്: Android Play Store അല്ലെങ്കില്‍ Apple App Storeല്‍ നിന്ന് Hello BPCL ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
റീഫില്‍ ബുക്ക് ചെയ്തതിന് ശേഷം, ഡിസട്രിബ്യൂട്ടര്‍ ഡെലിവറി ഷെഡ്യൂള്‍ ചെയ്യും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് DAC (Delivery Authentication Code) SMS ആയി ലഭിക്കും.
ഡെലിവറി സമയത്ത് ഉപഭോക്താവ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1. ക്യാഷ് മെമോ/ബില്‍ : ഡിസട്രിബ്യൂട്ടര്‍ ബില്‍ കോപ്പിയില്‍ ഒപ്പുവെക്കുക, കൂടാതെ ഉപഭോക്തൃ ബില്‍ കോപ്പി കൈപ്പറ്റുക
2. DGCC ബ്ലൂ ബുക്കില്‍ (ഗ്യാസ് ബുക്ക്)റീഫില്‍ വിവരങ്ങള്‍ ഡെലിവറിബോയിയെകൊണ്ട് അപ്‌ഡേറ്റ് ചെയ്യിക്കുക
3. ഡെലിവറി പൂര്‍ത്തിയാക്കുന്നതിനായി DAC കോഡ് ഡെലിവറിബോയിക്ക് നല്‍കുക
ഒരു റീഫില്‍ ഡെലിവറി കഴിഞ്ഞാല്‍, അടുത്ത റീഫില്‍ ബുക്കിംഗ് 45 ദിവസത്തിന് ശേഷം മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളു.
ഗോഡൗണില്‍ നിന്നും ഡെലിവറി ലഭ്യമല്ല. എല്ലാ റീഫിലുകളും ബുക്കിംഗ് തീയതി അനുസരിച്ച് ഉപഭോക്താവിന്റെ വീട്ടില്‍ നല്‍കുന്നതായിരിക്കും.
എല്ലാ ഉപഭോക്താക്കളും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ പരിശോധിക്കുക. മൊബൈല്‍ നമ്പര്‍ തിരുത്തുന്നതിനായി ഡിസട്രിബ്യൂട്ടര്‍ ഷോറും സന്ദര്‍ശിക്കുക.
e KYC ബയോമെട്രിക് മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുന്നതിനായി Hello BPCL ആപ്പ് ഉപയോഗിക്കുകയോ അലെങ്കില്‍ ഡെലിവറി ബോയിയെയോ ഭാരത്ഗ്യാസ് ഡിസ്ട്രിബ്യൂട്ടറുടെ ഷോറൂമോ സന്ദര്‍ശിക്കുക.
- Log in to post comments