Skip to main content

ഐ. എച്ച്. ആര്‍. ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ  (ഐ. എച്ച്. ആര്‍. ഡി) കീഴില്‍ ആരംഭിക്കുന്ന ജെറിയാട്രിക് കെയറില്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മെയ്  18-ന് ആരംഭിക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ നേരിട്ടും, www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയും സമര്‍പ്പിക്കാവുന്നതാണ്.  ഇടുക്കി ജില്ലയില്‍ പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04869-232373, മൊബൈല്‍: 8547005041) ആണ് പഠനകേന്ദ്രം. രജിസ്ട്രേഷന്‍ ഫീസ് പൊതുവിഭാഗത്തിന് 150 രൂപയും 18% ജി. എസ്.ടിയും, സംവരണ വിഭാഗങ്ങള്‍ക്ക് 100 രൂപയും 18% ജി. എസ്.ടിയും അടയ്ക്കേണ്ടതാണ്. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി മെയ് 4ന് വൈകുന്നേരം നാലു മണി വരെയും, കോഴ്സ് സെന്ററുകളില്‍ നേരിട്ട് മെയ് 5ന് വൈകുന്നേരം 4 മണി വരെയും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005000. തിരുവനന്തപുരം ജില്ലയില്‍ മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ (ഫോണ്‍ - 0471-2307733), കൊല്ലം ജില്ലയില്‍ കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ - 0474 2580866), ആലപ്പുഴ ജില്ലയില്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0479-2304494, 8547005046), കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0479-2485370, 8547005018, പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04734-224076, 8547005045), കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0468 2382280, 8547005074) കോട്ടയം ജില്ലയില്‍ പുതുപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0481-2351631, 2351228,മൊബൈല്‍: 8547005040), , എറണാകുളം ജില്ലയില്‍ മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ (ഫോണ്‍ - 0484 2985252), തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സ് 0487-2340234, 8547005089), മലപ്പുറം ജില്ലയില്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്‌കില്‍സ് (ഫോണ്‍ - 0483-2736211), പാലക്കാട് ജില്ലയില്‍ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04923-241766, മൊബൈല്‍: 8547005029), കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ - 0495-2765154, 8547005044), കണ്ണൂര്‍ ജില്ലയില്‍ പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0490  2384480, മൊബൈല്‍: 8547005073), വയനാട് ജില്ലയില്‍ മാനന്തവാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04935- 245484, മൊബൈല്‍: 8547005060, കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04998-215615, മൊബൈല്‍: 8547005058) എന്നിവിടങ്ങളിലാണ് കോഴ്‌സ് ആരംഭിക്കുന്നത്.

date