Skip to main content

പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ - പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക്, കെ.ജി.റ്റി.ഇ പോസ്റ്റ് - പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് (പാർട്ട് ടൈം) 2026-27 കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 5 വരെ നീട്ടി. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.

അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർകേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗ്ട്രെയിനിംഗ് ഡിവിഷൻസിറ്റി സെന്റർപുന്നപുരം പടിഞ്ഞാറേകോട്ടതിരുവനന്തപുരം- 24 എന്ന വിലാസത്തിൽ തപാലിലും/ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ മാനേജിംഗ് ഡയറക്ടർസി- ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും ജൂൺ 5 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 24747200471 2467728. വെബ്സൈറ്റ്: www.captkerala.com.

പി.എൻ.എക്‌സ്. 1330/2026

date