Skip to main content

വെടിക്കെട്ടപകടം: മരണപ്പെട്ടവരുടെ എണ്ണം 10 ആയി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട 9 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ 8 പേരെ തിരിച്ചറിഞ്ഞു. അവരുടെ  മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്  നൽകി. കൂടാതെ അപകടത്തിൽ പരിക്കേറ്റു അത്യാഹിത നിലയിലായിരുന്ന പ്രവീൺ (45) ഐ സി യുവിൽ വച്ച് മരണപെട്ടു.
 പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

നിലവിൽ  12 പേരാണ് ചികിത്സയിൽ കഴിയുന്നത്. അവരുടെ വിവരങ്ങൾ:

തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് (46), ബാബു (56), രാജേഷ് (40), വിഷ്ണു (30)  എന്നിവർ  ഐ സി യു  വിഭാഗത്തിലും  ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65),എന്നിവർ വാർഡുകളിലുമാണ് നിലവിൽ ചികിത്സയിലുള്ളത്.  വിൽ‌സൺ  (60), സാജന്‍ (38) എന്നിവര്‍ എലൈറ്റ്  ഹോസ്പിറ്റലിലാണ്  ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46) എന്നിവരെ ഡിസ്ചാർജ് ചെയ്തു.

തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച  ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ നടത്തി വരുന്നുണ്ട്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന  ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
തൃശൂർ താലൂക്ക് ഓഫീസ് : 04884232226
തൃശ്ശൂർ കലക്ടറേറ്റ് കൺട്രോൾ റൂം : 94470 74424
മെഡിക്കൽ കോളേജ് കൺട്രോൾ റൂം:  8075011853

date