Post Category
ചിത്രകലാ ശില്‍പശാല സംഘടിപ്പിച്ചു
ഇന്‍സൈറ്റ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ചിത്രകലാ ശില്‍പശാല സംഘടിപ്പിച്ചു. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ്, എന്‍ട്രി ഹോം എന്നീ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കാണ് ചിത്രരചന, പെയിന്റിങ് എന്നിവയില്‍ പരിശീലനം നല്‍കിയത്. 'വര്‍ണച്ചിറകുകള്‍' എന്ന പേരില്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം (ഗേള്‍സ്) ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷിജി എ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
സി.ഡബ്ല്യു.സി മെമ്പര്‍ അഷ്‌റഫ് കാവില്‍ അധ്യക്ഷനായി. സി.ഡബ്ല്യു.സി മെമ്പര്‍മാരായ വി ബി അഖില്‍, കെ ബി സ്മിത, സ്ഥാപന സൂപ്രണ്ടുമാരായ ഉസ്മാന്‍, റസിയ, ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.
date
- Log in to post comments