Skip to main content

സെൻസസ് 2027: ഓഫീസർമാർക്ക് പരിശീലനം

സെൻസസ് 2027മായി ബന്ധപ്പെട്ട് ജില്ലാ ഓഫീസർമാർക്കും ചാർജ്ജ് ഓഫീസർമാർക്കുമുള്ള രണ്ടാം ബാച്ച് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. സെന്‍സസിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ബാച്ചുകളിലായി ഏപ്രില്‍ 25 വരെയാണ് പരിശീലനം. ആദ്യബാച്ച് പരിശീലനം 22ന് അവസാനിച്ചു.

സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള അസിസ്റ്റന്റ് സെന്‍സസ് ഡയറക്ടര്‍ സുരേഷ്, ഇന്‍വസ്റ്റിഗേറ്റര്‍ രഞ്ജു എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

date