Post Category
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിന് ആവശ്യമായ സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലൈ 2026 ന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്‌സ്. 1334/2026
date
- Log in to post comments