Post Category
പരാതിപ്പെട്ടി തുറന്നു
അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. അഞ്ച് പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതികളും അഴിമതിയുമായി ബന്ധപ്പെട്ടതായതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. റിട്ട. ജില്ലാ ജഡ്ജ് പി. നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) സി.എസ്. രാജേഷ്, ഹൂസൂര്‍ ശിരസ്തദാര്‍ പി.കെ. വിനില്‍, ജൂനിയര്‍ സൂപ്രണ്ട് എ.പി സിന്ധു എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്.
date
- Log in to post comments